മഹാരാഷ്ട്രയിൽ മോശമായി പെരുമാറിയതിന് ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച്‌ സ്കൂള്‍ പെണ്‍കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മോശമായി പെരുമാറിയതിന് ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച്‌ സ്കൂള്‍ പെണ്‍കുട്ടികള്‍. റോഡിന് നടുവിൽ വെച്ച് പെൺകുട്ടികൾ ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ബസ് കണ്ടക്ടർ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ബസ് തടഞ്ഞുനിർത്തി ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് മർദിക്കുകയുമായിരുന്നു. രത്‌നഗിരി ജില്ലയിലാണ് ഈ സംഭവം നടന്നത്, പെണ്‍കുട്ടിയും സുഹൃത്തുമാണ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി സ്‌കൂള്‍ വിദ്യാർത്ഥിനി ഉറച്ചു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ബസ് കണ്ടക്ടർ ബസിൽ വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി തുടർന്ന് പെൺകുട്ടി ബസ് നിർത്തുകയും ബസ് കണ്ടക്ടറെ താഴെയിറക്കി ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നാണ് വൈറലായ വീഡിയോ എന്നാണ് സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നത്. നിമിഷനേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം ആയിരകണക്കിന് ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് പെണ്‍കുട്ടിയെ പിന്തുണച്ച്‌ രംഗത്തെത്തിയത്. പലരും പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...