സ്‌കോള്‍ കേരള : അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

സ്‌കോള്‍ കേരള മുഖേനെയുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളില്‍ 2025-27 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) എന്നീ വിഭാഗങ്ങളിലേക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയില്‍ ഉപരിപഠനയോഗ്യതയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്‌സില്‍ ഉപരിപഠന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ജൂലൈ 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 16 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 21 വരെയും www.scolekerala.org വെബ്‌സൈറ്റിലൂടെ ഓാണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഫീസ് വിവരങ്ങള്‍ക്കും രജിസ്ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍ കേരള വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേല്‍ വിലാസം സ്‌കോള്‍ കേരള വെബ്‌സൈറ്റില്‍ ലഭിക്കും. സംസ്ഥാന ഓഫീസില്‍ അപേക്ഷ സ്വീകരിക്കില്ല. ഫോണ്‍: 0471-2342950, 2342271, 2342369.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...