പത്തിലേക്ക് പ്രവേശനത്തിന് അര്‍ഹതലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒമ്പതാം ക്ലാസില്‍നിന്ന് പത്തിലേക്ക് പ്രവേശനത്തിന് അര്‍ഹതലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും. മെയ്‌ പത്തിനകം സ്‌കൂള്‍തലത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കി പരീക്ഷനടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. അസുഖമടക്കമുള്ള കാരണങ്ങളാല്‍ വാര്‍ഷികപരീക്ഷ എഴുതാനാകാത്ത കുട്ടികള്‍ക്കും അവസരം നല്‍കും. വാര്‍ഷികപരീക്ഷയെഴുതാനാകാത്തവര്‍ക്ക് ഒന്നും രണ്ടും ടേം പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കുകയായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍, ഇക്കൊല്ലം കോവിഡ് കാരണം ടേം പരീക്ഷകള്‍ നടത്താനാകാത്തതിനാലാണ് സേ പരീക്ഷ അടക്കമുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്.

ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍ നടപടികള്‍ മെയ്‌ നാലിനകം പൂര്‍ത്തിയാക്കണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എട്ടുവരെ ക്ലാസുകളിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കും. സ്‌കൂളുകളില്‍ 2022-23 അധ്യയനവര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. രക്ഷിതാക്കള്‍ക്ക് സ്‌കൂളില്‍ നേരിട്ടെത്തി പ്രവേശനത്തിന് അപേക്ഷ നല്‍കാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കാനാകാത്തവര്‍ക്കും താത്കാലികമായി പ്രവേശനം നല്‍കാം.

ക്ലാസ് കയറ്റം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോഴും ഇക്കൊല്ലം എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ നടത്തുമോ എന്നകാര്യത്തില്‍ അവ്യക്തത. 2021-22 വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയുടെ വിജ്ഞാപനം ഇതുവരെ വന്നിട്ടില്ലാത്തതിനാല്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല. അടുത്തക്ലാസിലേക്ക് പ്രവേശിച്ചാല്‍ നിലവിലെ നാല്, ഏഴ് ക്ലാസുകാര്‍ക്ക് പരീക്ഷയെഴുതാനാകുമോ എന്നും വ്യക്തമല്ല. കഴിഞ്ഞ അധ്യയനവര്‍ഷം പരീക്ഷ വൈകിയാണ് നടന്നതെങ്കിലും അതേ അധ്യയനവര്‍ഷംതന്നെ പേര് രജിസ്റ്റര്‍ചെയ്യാന്‍ കഴിഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...