കുമളിയില്‍ പതിനാറുകാരി പ്രസവിച്ചു ; സഹപാഠിക്കായി തിരച്ചില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഇടുക്കി കുമളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി വിട്ടില്‍ വച്ചായിരുന്നു പ്രസവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ സഹപാഠിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസിന് പെണ്‍കുട്ടി മൊഴി നല്‍കി.

അതേസമയം പെണ്‍കുട്ടിയ്ക്ക് ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് ഇന്നലെ മുതല്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ കുട്ടി ഗര്‍ഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. സംഭവത്തിന് ശേഷം കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് സഹപാഠിയാണ് പീഡിപ്പിച്ചിരുന്നതെന്ന് മനസ്സിലായി. ആണ്‍കുട്ടിക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷം ആയിരിക്കും പൊലീസ് ആണ്‍കുട്ടിക്കെതിരെ നടപടി എടുക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...

419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല...

80-ാമത് സ്വാതന്ത്ര്യദിനം : സംസ്ഥാനത്തും വിപുലമായ ആഘോഷം ; മുഖ്യമന്ത്രി പതാക ഉയർത്തും

0
തിരുവനന്തപുരം: രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും വിപുലമായ ആഘോഷം...