അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അടിച്ചുവീഴ്ത്തി ആഭരണം കവര്‍ന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അടിച്ച്‌ വീഴ്ത്തി ആഭരണം കവര്‍ന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. മേരികുളം യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയെ അടിച്ചുവിഴ്ത്തി സ്വര്‍ണക്കമ്മലും വെള്ളി പാദസരവും കവര്‍ന്ന സംഭവത്തില്‍ പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. സംശയാസ്പദമായി പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് കെ.ചപ്പാത്ത് വള്ളക്കടവിന് സമീപം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ അടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നത്.

മേരികുളത്തെ യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനി സ്‌കൂള്‍ ബസിറങ്ങി മെയിന്‍ റോഡില്‍നിന്ന് വീട്ടിലേക്കുള്ള വിജന വഴിയിലൂടെ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ വല്യമ്മയാണ് കുട്ടിയുടെ ചെരുപ്പുകള്‍ വഴിയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തേയിലക്കാട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചു വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...