ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 26ന്

For full experience, Download our mobile application:
Get it on Google Play

റാന്നി:  ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അത്യാധുനിക നിലവാരത്തില്‍  നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 26ന് രാവിലെ പത്തിന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും.  അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥിയാകും.

ഹൈടെക് ലാബിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഓമല്ലൂര്‍ ശങ്കരനും,മൊമെന്‍റോകളുടെ വിതരണം മുന്‍ എം.എല്‍.എ രാജു എബ്രഹാമും നിര്‍വ്വഹിക്കും.  ബലക്ഷയം നേരിട്ട കെട്ടിടം പൊളിച്ചു നീക്കിയ ശേഷമാണ്  പുതിയ ബ്ലോക്ക്  നിര്‍മ്മിച്ചത്.   പ്രധാനമായും അക്കാഡമിക് ബ്ലോക്കിനായിട്ടാണ് കെട്ടിടം ഉപയോഗിക്കുന്നത്.

ഗ്രൗണ്ട് ഫ്ലോറില്‍ നാല് ക്ലാസ് മുറികള്‍, അടുക്കള, ഡൈനിംങ് ഹാള്‍,സ്റ്റോര്‍ റൂം, ശുചിമുറികള്‍ എന്നിവയാണുള്ളത്.  ഒന്നാം നിലയില്‍ നാല് ക്ലാസ് മുറികളും എച്ച്.എം ഓഫീസ്, സ്റ്റാഫ് മുറികളും ശുചിമുറികളുമാണുണ്ടാവുക. രണ്ടാം നിലയില്‍ അഞ്ച് മുറികളും ശുചിമുറികള്‍ എന്നിവയുണ്ട്.   ഇതില്‍ രണ്ടു ക്ലാസ് മുറി, ഒരു ഐ.ടി ലാബ്, കൗണ്‍സിലിംങ് മുറി, ല്രൈബറി എന്നിവയാണുള്ളത്. രണ്ടു വശത്തായി പടി കെട്ടുകള്‍, അംഗപരിമിതര്‍ക്കായുള്ള പ്രത്യേക ശുചിമുറി, റാംമ്പ് എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി സംഘാടക സമതി രൂപീകരണ യോഗം അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.   ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്,നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജന്‍ നീറംപ്ലാക്കല്‍,ബ്ലോക്കു പഞ്ചായത്തംഗം ഗ്രേസി തോമസ്, എസ്.ആര്‍ സന്തോഷ് കുമാര്‍,ജോര്‍ജ് ജോസഫ്,എംശ്രീജിത്ത്, പി.കെ കമലാസനന്‍,ജ്യോതി ശ്രീനിവാസ്,ടി.പി ഗോപി,കെ.കെ രാജീവ്,ആശാറാണി,ബിനീഷ് ഫിലിപ്പ്,പ്രമോദ് ഉണ്ണികൃഷ്ണന്‍,പി.സി എബ്രഹാം,എല്‍.എം മോഹനന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.  ഭാരവാഹികള്‍ ജെസി അലക്സ്( ചെയര്‍പേഴ്സന്‍), എം.വി പ്രസന്നകുമാര്‍(ജനറല്‍ കണ്‍വീനര്‍).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...