ആഭരണം വാങ്ങാനെത്തി 2.25 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവതി മുങ്ങിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ആഭരണം വാങ്ങാന്‍ ടൗണിലെ ജ്വല്ലറിയിലെത്തി 2.25 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവതി മുങ്ങിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. ജ്വല്ലറി ഉടമയുടെ പരാതിയില്‍ മൂന്നാര്‍ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ചയാണ് സ്വര്‍ണം വാങ്ങാനെന്ന പേരില്‍ 35 വയസ്സ് തോന്നിക്കുന്ന യുവതി മൂന്നാറിലെ ജ്വല്ലറിയിലെത്തിയത്. ആഭരണങ്ങള്‍ നോക്കുന്നതിനിടെ സ്വദേശം കോയമ്പത്തൂര്‍ ആണെന്നും ജോലി മലേഷ്യയിലാണെന്നും പറഞ്ഞ യുവതി 77,500 രൂപയുടെ സ്വര്‍ണം വാങ്ങുകയും ചെയ്തു.

തുടര്‍ന്ന് കുറച്ച്‌ ആഭരണങ്ങള്‍കൂടി പരിശോധിച്ച യുവതി കൂടുതല്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. ഇതിനായി 9000 രൂപ മുന്‍കൂറായി നല്‍കുകയും ഹോട്ടല്‍ മുറിയിലുള്ള ഭര്‍ത്താവും മക്കളുമായി വന്ന് വാങ്ങിച്ചുകൊള്ളാമെന്നും അറിയിച്ച്‌ മടങ്ങുകയും ചെയ്തു. വൈകുന്നേരമായിട്ടും യുവതി എത്താത്തതിനെ തുടര്‍ന്ന് കട അടക്കുവാനൊരുങ്ങിയ ഉടമയും ജീവനക്കാരും സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളില്‍ 38 ഗ്രാം കുറവ് കണ്ടെത്തിയത്. സംശയം തോന്നി സി.സി ടി.വി പരിശോധിച്ചപ്പോള്‍ യുവതി സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ബാഗില്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് ഉടമ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. മൂന്നാര്‍ സി.ഐ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...