തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ പ്രഖ്യാപനം. ടിവികെയുടെ നേതൃത്വത്തിലുള്ള സ‍ംസ്ഥാന സർക്കാർ അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ജോസഫ് വിജയ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് സഹകരണ ബാങ്കുകളിൽനിന്ന് 75,000 രൂപ വരെ വായ്പയെടുത്തവരുടെ കടം പൂർണമായും എഴുതിത്തള്ളും. ടിവികെ സർക്കാരിന്റെ പ്രധാന ലക്ഷ്യം കർഷകരുടെ ക്ഷേമമാണെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. “തമിഴ്‌നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ ജീവനാണെങ്കിൽ കർഷകർ ഞങ്ങളുടെ ജീവനാഡിയാണ്. കർഷകരുടെ ജീവിതം സംരക്ഷിക്കുക, അവരുടെ കടബാധ്യത കുറയ്ക്കുക, കൃഷി ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ” – വിജയ് പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും കർഷകർക്ക് ഉടൻ ആശ്വാസം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. പുതിയ ഇളവുകൾ അനുസരിച്ച്, സഹകരണ ബാങ്കുകളിൽനിന്ന് 75,000 രൂപ വരെ വായ്പയെടുത്തവരുടെ കടം പൂർണമായും എഴുതിത്തള്ളും. 75,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും ഇടയിൽ വായ്പയെടുത്തവർക്ക് 75,000 രൂപയുടെ ഇളവ് ലഭിക്കും. ഒരു ലക്ഷത്തിന് മുകളിൽ വായ്പയുള്ളവർക്ക് 35,000 രൂപയുടെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീരുമാനത്തിലൂടെ 2,38,264 കർഷകർക്ക് 40,000 രൂപ വരെ അധിക നേട്ടമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...