പീഡനം : സ്‌കൂളുകളില്‍ പരാതിപ്പെട്ടി വേണം – മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെടുന്നതിനാൽ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അധ്യാപകർ തന്നെ വിദ്യാർത്ഥിനികളെ പീഡിപ്പിക്കുന്നത് ഹീനകൃത്യമാണ്. ഇതിനെ കർശനമായി ഉരുക്കുമുഷ്ടിയോടെ അധികൃതർ നേരിടണമെന്ന് ജസ്റ്റിസ് പി.വേൽമുരുകൻ നിർദേശം നൽകി.

സേലം ജില്ലയിലെ സി.എസ്.ഐ. ഗേൾസ് ഹൈസ്കൂളിലെ അധ്യാപകനായ പാസ്റ്റർ ജയശീലന് അഞ്ച് വർഷം തടവ് വിധിച്ച കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഒരു വിദ്യാർത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

വിദ്യാർത്ഥിനികൾക്ക് പീഡനമേറ്റാൽ പലരും പുറത്ത് പറയാൻ മടി കാണിക്കും. അതിനാൽ പരാതി അറിയിക്കാൻ സ്കൂളിൽ പരാതിപ്പെട്ടി സ്ഥാപിക്കണം. ഇതിന്റെ താക്കോൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സൂക്ഷിക്കണം.

പരാതികൾ പരിശോധിക്കാൻ ഒരു സമിതിയെ ഹൈക്കോടതി രൂപീകരിച്ചു. പരാതികൾ പരിശോധിച്ച് പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെങ്കിൽ പോലീസിനെ അറിയിക്കണം. എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി വേണം. അതിനായി ഡി.ഇ.ഒ.മാർ മുൻകൈ എടുക്കണം.

പീഡനകേസുകൾ വിചാരണ ചെയ്യുന്ന ചില പോക്സോ കോടതി ജഡ്ജിമാർക്ക് പരിശീലനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. കാരണം നിയമവശങ്ങൾ ചില ജഡ്ജിമാർ ശരിയാംവണ്ണം മനസ്സിലാക്കാതെയാണ് ശിക്ഷവിധിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...