അങ്കമാലി : ആറാം ക്ലാസ് വിദ്യാര്‍ഥിയെ ഷോട്ട്ഫിലിമില്‍ അഭിനയിപ്പിക്കാന്‍ എന്ന വ്യാജേനെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ വീട്ടില്‍ രാജുവിനെയാണ് (50) ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിലടക്കം അഭിനയിക്കാന്‍ അവസരമുണ്ടാക്കി തരാമെന്ന വാഗ്ദാനത്തില്‍ കുട്ടിയുടെ വീട്ടില്‍നിന്ന് ബൈക്കില്‍ പ്രതിയുടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. പീഡനത്തിന് ശേഷം സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ വീട്ടിലെത്തിച്ചതെങ്കിലും അസ്വസ്ഥനായ കുട്ടി വീട്ടുകാരോട് ഉണ്ടായ സംഭവങ്ങളെല്ലാം തുറന്ന് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍
RECENT NEWS
Advertisment