പത്തനംതിട്ട : പിരിച്ചു വിട്ട ടീച്ചറുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. എടത്വാ ഹോളി ഏഞ്ചല്‍സ് സ്‌കൂളില്‍ സംഗീത അധ്യാപികയായിരുന്ന കെ.വി. ജ്യോതിലക്ഷ്മിയുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനാണ് ഉത്തരവ്. കമ്മീഷന്‍ സ്‌കൂളില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. അധ്യാപികയുടെ തടഞ്ഞുവെച്ച ശമ്പളവും മറ്റ് അര്‍ഹമായ ആനുകൂല്യങ്ങളും ഒരു മാസത്തിനകം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. സ്‌കൂളില്‍ നല്‍കിയ സേവനത്തിന്റെ വേതനം തടഞ്ഞു വെയ്ക്കുകയോ നിഷേധിക്കുകയോ ചെയ്ത അധികൃതരുടെ നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറയുന്നു.
കോവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈനായി മാറിയതു കൊണ്ടാണ് സംഗീതാധ്യാപികയെ പിരിച്ചു വിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപികയെ പിരിച്ചുവിട്ട നടപടി മനുഷ്യാവകാശ നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ നല്‍കിയ സേവനത്തിന്റെ വേതനം തടഞ്ഞു വെയ്ക്കുവാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.