സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചു ; നാലു വിദ്യാർഥികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആഗ്ര: യുപിയിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം ക്ലാസ് വിദ്യാർഥിക്ക് അധ്യാപിക പ്രത്യേക ട്യൂഷൻ ക്ലാസ് നൽകിയിരുന്നു. ഇതിനിടെ ഇരുവരും അടുത്തു. വിദ്യാർഥി, അധ്യാപികയുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് ബന്ധം നിലനിർത്താൻ വീഡിയോ ഉപയോ​ഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അധ്യാപിക ബന്ധത്തിൽ നിന്നകലകുയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തപ്പോൾ വിദ്യാർഥി ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കളുമായി വീഡിയോ പങ്കിട്ടതായി പോലീസ് പറഞ്ഞു. തുടർന്ന്, വിദ്യാർത്ഥികൾ വാട്ട്‌സ്ആപ്പിൽ വീഡിയോ ഷെയർ ചെയ്യുകയും ഇൻസ്റ്റാഗ്രാമിൽ പേജ് ഉണ്ടാക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. അധ്യാപിക ആത്മഹത്യ ചെയ്യാൻ ആലോചിച്ചതായി പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാൽ പിന്നീട് പോലീസിനെ സമീപിച്ചു. കസ്റ്റഡിയിലെടുത്ത നാല് വിദ്യാർത്ഥികളുടെയും പ്രായം 18 വയസ്സിന് മുകളിലാണോ എന്ന് പരിശോധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....

കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. 48 കാരി...