ചെറുതോണി : കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് സ്കൂളിന്റെ മതില് തകര്‍ന്നു. കഞ്ഞിക്കുഴി – ആല്‍പ്പാറ ഗവ. ഹൈസ്കൂളിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്. കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് സംഭവം നടന്നത്. സ്കൂള്‍ മുറ്റത്ത് നിന്നിരുന്ന തണല്‍മരമാണ് കടപുഴകി വീണത്. കുട്ടികളെ ഊണ് കഴിക്കാന്‍ വിട്ടിരുന്ന സമയത്താണ് സംഭവം. സ്കൂള്‍ കെട്ടിടത്തിലേക്ക് വീഴാതെ ചുറ്റുമതില്‍ തകര്‍ത്തു വീണ മരം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ ബസിന് മുന്നിലാണ് പതിച്ചത്.
കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് സ്കൂളിന്റെ മതില് തകര്‍ന്നു
RECENT NEWS
Advertisment