നവകേരള സദസ് ബോര്‍ഡ് സ്ഥാപിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം ; കത്ത് കെെമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവകേരള സദസിന്റെ പ്രചരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം. ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ബോര്‍ഡിന്റെ മാതൃക സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കത്ത് നല്‍കി. വിദ്യാഭ്യാസ ഓഫീസര്‍ ഈ കത്ത് പ്രഥമ അധ്യാപകര്‍ക്ക് കൈമാറി. മുഖ്യമന്ത്രി, സ്ഥലം എംഎൽഎ എന്നിവർക്ക് പ്രാമുഖ്യം നൽകി മുഴുവൻ മന്ത്രിമാരെയും ഉൾപ്പെടുത്തി തയ്യാറാക്കേണ്ട ഫ്ളക്സ് ബോർഡിൻ്റെ മാതൃക സഹിതമാണ് സർക്കുലർ. ചിറയൻകീഴ് മണ്ഡലത്തിലെ മുഴുവൻ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം ബോർഡ് സ്ഥാപിക്കണമെന്നാണ് നിർദ്ദേശം. മണ്ഡല പരിധിയിൽ ഉള്ള മുഴുവൻ സര്‍ക്കാര്‍ ഓഫീസുകൾക്കും കൂടിയാണ് സർക്കുലർ അയച്ചത്. പൊതുഭരണ വകുപ്പിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്ന് സർക്കുലറിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഡിസംബർ 21നാണ് ചിറയൻകീഴിലും, ആറ്റിങ്ങലിലും നവകേരള സദസ് നടക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ വാമനപുരം അടക്കം മറ്റ് നിയോജക മണ്ഡലങ്ങളിലും സമാനമായ സർക്കുലർ നൽകിയിട്ടുണ്ടെന്നാണ് സൂചന.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...

കുടുംബശ്രീ അംഗങ്ങൾ അടച്ച തുക ബാങ്കിൽ എത്തിയില്ല ; മീനങ്ങാടി പഞ്ചായത്തിൽ വായ്പാ തിരിച്ചടവിൽ...

0
കൽപ്പറ്റ: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ വായ്പാ തിരിച്ചടവിൽ വൻ തട്ടിപ്പ്....

100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു ; ഒരു കുടുംബത്തിലെ 6 പേര്‍...

0
ഉത്തര്‍പ്രദേശ് : 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു. ഒരു...

സിമന്റ് നിർമാണത്തിന്റെ മറവിൽ വ്യാജമദ്യ നിർമാണം ; 1248 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ...

0
അങ്കമാലി : വ്യാജമദ്യം നിർമിക്കാൻ ലക്ഷ്യമിട്ട് അങ്കമാലിലെത്തിച്ച 1248 ലിറ്റർ സ്പിരിറ്റ്...