സംസ്ഥാനത്തെ ജനറൽ സ്‌കൂളുകളുടെ പേരിൽ നിന്ന് ആൺ പെൺ വ്യത്യാസം ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ജനറൽ സ്‌കൂളുകളുടെ പേരിൽ നിന്ന് ആൺ പെൺ വ്യത്യാസം ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന സ്‌കൂളുകളുടെ പേരിൽ ഇനി ബോയ്‌സ്, ഗേൾസ് എന്നിങ്ങനെ പാടില്ല. ഇതുസംബന്ധിച്ച നിർദ്ദേശം സ്‌കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകി. ബാലാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ജൻഡർ വ്യത്യാസമില്ലാതെ കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഒട്ടേറെ സ്‌കൂളുകളുടെ പേരിൽ ബോയ്‌സ്, ഗേൾസ് എന്നിങ്ങനെ പേരുകളുണ്ട്. ഇത് അവിടെ പഠിക്കുന്ന കുട്ടികൾക്ക് വിഷമമുണ്ടാക്കുന്നുവെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. സ്‌കൂൾ വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ പേര് പരിഷ്‌കരിക്കണം. എല്ലാ ഔദ്യോഗിക രേഖകളിലും ബോർഡിലും ഇതനുസരിച്ച് തിരുത്തൽ വരുത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...