തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. ഉന്നതതല യോഗത്തിലാണ് ധാരണയായത്. അധ്യായനവർഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനം നടത്തും.
കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം. ഒന്നാം ക്ലാസിൽ ഓൺലൈനായി പ്രവേശനോത്സവം നടത്തും.
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്കായിരിക്കും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങുക. ഈമാസം അവസാനത്തോടെ ക്ലാസ് പൂര്‍ത്തിയാകുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കും. അതേസമയം കോളെജുകളിലും സര്‍വകലാശാലകളിലും ജൂണ്‍ ഒന്നിനുതന്നെ അധ്യയന വര്‍ഷം തുടങ്ങാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെ ഉന്നതതല യോഗത്തില്‍ ധാരണയായി.