സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളാണ് ഓണ്‍ലൈനായി ലഭ്യമാക്കുന്നത്. അതേസമയം സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് വേണ്ട പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം പൂര്‍ത്തിയായതായും ബാക്കിയുള്ളത് പൂര്‍ത്തിയാക്കാനുള്ള അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഹയര്‍സെക്കന്ററി ഒന്നും രണ്ടും വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍, അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങള്‍, പ്രീപ്രൈമറി വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ എന്നിവയെല്ലാം എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. സ്‌കൂളുകളിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അതിനുവേണ്ടി പണിപൂര്‍ത്തിയാക്കുന്നതിനുള്ള അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...