പന്തളം : ശിശുദിനാഘോഷത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ ക്വിസ് മത്സരത്തിലും പൊതു വിദ്യാഭ്യാസ വകുപ്പ് ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ ശാസ്ത്ര ക്വിസ് മത്സരത്തിലും ഹെെസ്ക്കൂൾ വിഭാഗത്തിൽ പത്തനംതിട്ട ജില്ലാതലത്തിൽ ബാലസംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി കെ ഷിഹാദ് ഷിജു ഒന്നാം സ്ഥാനം നേടി. എൽഎസ് എസ്, യു എസ് എസ്, തളിർ സ്കോളർഷിപ്പുകളും ഷിഹാദ് ഷിജു നേടിയിട്ടുണ്ട്. നിലവില്‍ ബാലസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം, നന്മ ബാലയരങ്ങ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ്, മങ്ങാരം ഗ്രാമീണ വായന ശാല ബാലവേദി പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
ഷിഹാദ് ഷിജു ഈ വർഷം കെ പി എസ് ടി എ നടത്തിയ സ്വദേശ് മെഗ ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തിയ ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. കവിയൂർ ഗ്രാമ പഞ്ചായത്ത് നടത്തിയ ക്വിസ് മത്സരത്തിലും കീപ്പള്ളിയിൽ കെ എം ജോൺ മെമ്മോറിയൽ അഖില കേരള ക്വിസ് മത്സരത്തിലും വനം ന്യജീവി വകുപ്പ് നടത്തിയ ക്വിസ് മത്സരത്തിലും ഷിഹാദ് ഷിജു അംഗമായ തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ ടീമാണ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയത്. തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ മനേജമെൻ്റ് കമ്മിറ്റി ചെയർമാൻ കെ എച്ച് ഷിജുവിൻ്റെയും കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് ഓഫീസർ കെ സബീനയുടെയും മകനാണ് ഷിഹാദ് ഷിജു . സഫ ഷിജു, ഷിഫാസ് ഷിജു എന്നീവർ സഹോദരങ്ങളാണ്.