മഹാരാഷ്ട്രയിൽ പ്രക്ഷോഭം അക്രമാസക്തമാകുന്നു; എന്‍.സി.പി എംഎല്‍എമാരുടെ വീട് ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മഹാരാഷ്ട്രയിൽ മറാത്ത സംവരണ പ്രക്ഷോഭം അക്രമാസക്തമാകുന്നു. എൻ.സി.പി എം.എൽ.എമാരുടെ വീട് ആക്രമിച്ച പ്രക്ഷോഭകർ വാഹനങ്ങൾ കത്തിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലും പ്രതിഷേധമുണ്ടായി. സംഘടിച്ചെത്തിയ പ്രതിഷേധക്കാർ എൻ.സി.പി എം.എൽ.എ പ്രകാശ് സോളങ്കെയുടെ മജൽഗാവിലെ വീട് ആക്രമിച്ചു. വീടിനുമുന്നിലെ വാഹനങ്ങൾ കത്തിച്ച് ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും ജനൽച്ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. സർക്കാർ ജോലി, വിദ്യഭ്യാസം സംവരണം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭവുമായി മുന്നോട്ട് പോകും. വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുകയാണ്.

എന്നാൽ സർക്കാരുകൾ തങ്ങൾക്കനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ഇത്തരത്തിൽ വ്യാപകമായി പ്രക്ഷോഭം നടത്താൻ തങ്ങൾ നിർബന്ധിതരായതെന്നും പ്രക്ഷോഭകർ പറഞ്ഞു. സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ നിർദേശം പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ പറഞ്ഞു. സമരം തെറ്റായ ദിശയിലാണെന്നും അക്രമത്തിൽ നിന്ന് പിൻമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...