ശാസ്ത്ര ക്വിസ് മത്സരം ; ഒന്നാം സ്ഥാനം നേടി കെ.ഷിഹാദ് ഷിജു

For full experience, Download our mobile application:
Get it on Google Play

പന്തളം : ശിശുദിനാഘോഷത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ ക്വിസ് മത്സരത്തിലും പൊതു വിദ്യാഭ്യാസ വകുപ്പ് ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ ശാസ്ത്ര ക്വിസ് മത്സരത്തിലും ഹെെസ്ക്കൂൾ വിഭാഗത്തിൽ പത്തനംതിട്ട ജില്ലാതലത്തിൽ ബാലസംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി കെ ഷിഹാദ് ഷിജു ഒന്നാം സ്ഥാനം നേടി. എൽഎസ് എസ്, യു എസ് എസ്, തളിർ സ്കോളർഷിപ്പുകളും ഷിഹാദ് ഷിജു നേടിയിട്ടുണ്ട്. നിലവില്‍ ബാലസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം, നന്മ ബാലയരങ്ങ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ്, മങ്ങാരം ഗ്രാമീണ വായന ശാല ബാലവേദി പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

ഷിഹാദ് ഷിജു ഈ വർഷം കെ പി എസ് ടി എ നടത്തിയ സ്വദേശ് മെഗ ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തിയ ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. കവിയൂർ ഗ്രാമ പഞ്ചായത്ത് നടത്തിയ ക്വിസ് മത്സരത്തിലും കീപ്പള്ളിയിൽ കെ എം ജോൺ മെമ്മോറിയൽ അഖില കേരള ക്വിസ് മത്സരത്തിലും വനം ന്യജീവി വകുപ്പ് നടത്തിയ ക്വിസ് മത്സരത്തിലും ഷിഹാദ് ഷിജു അംഗമായ തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ ടീമാണ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയത്. തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ മനേജമെൻ്റ് കമ്മിറ്റി ചെയർമാൻ കെ എച്ച് ഷിജുവിൻ്റെയും കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് ഓഫീസർ കെ സബീനയുടെയും മകനാണ് ഷിഹാദ് ഷിജു . സഫ ഷിജു, ഷിഫാസ് ഷിജു എന്നീവർ സഹോദരങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...