മാര്‍ച്ച് 17 ലെ പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാർച്ച് 17 ന് തുടങ്ങാനിരിക്കുന്ന പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍. കഴിഞ്ഞ ആറ് മാസം കൊണ്ട് പഠിപ്പിച്ചതിനേക്കാള്‍ ഇരട്ടി പാഠഭാഗങ്ങളാണ് രണ്ട് മാസം കൊണ്ട് പഠിപ്പിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പിനും ബാലാവകാശ കമ്മീഷനും വിദ്യാര്‍ഥികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. കോവി‍ഡ് പശ്ചാതലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിയിരുന്നത്.

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സയന്‍സ് ഗ്രൂപ്പില്‍ മിക്ക വിഷയങ്ങളിലും അഞ്ചോ ആറോ അധ്യായങ്ങളാണ് പഠിപ്പിച്ചത്. പരീക്ഷ മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചതോടെ ക്ലാസുകള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് വിദ്യാഭ്യാസവകുപ്പ്. ഫിസിക്സ് വിഷയം മാത്രം നോക്കിയാല്‍ ജനുവരിയില്‍ ആറ് അധ്യായങ്ങള്‍ പഠിപ്പിച്ചു. എല്ലാ വിഷയങ്ങളിലും ഇതാണ് സ്ഥിതി. എന്നാല്‍ അത്രയും പാഠഭാഗങ്ങള്‍ പഠിച്ചു തീര്‍ക്കാനാവുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

പരീക്ഷ തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മുഴുവന്‍ അധ്യായങ്ങളും പഠിച്ചുതീര്‍ക്കാനാവുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. തങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും നിവേദനം നല്‍കി കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...