തര്‍ക്കത്തിനിടെ യാത്രക്കാരനെ ബേക്കറിക്കാരന്‍ തിളച്ച പാലൊഴിച്ച്‌ പൊള്ളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തര്‍ക്കത്തിനിടെ യാത്രക്കാരനെ ബേക്കറിക്കാരന്‍ തിളച്ച പാലൊഴിച്ച്‌ പൊള്ളിച്ചു. തിരുവനന്തപുരത്ത് പോത്തന്‍കോട് മെലെമുക്കിലാണ് സംഭവം നടന്നത്.

പാലൊഴിച്ചതിനെ തുടര്‍ന്ന് ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരും കാര്‍ യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. സ്ത്രീ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ കാര്‍ തട്ടുകയായിരുന്നു. പിന്നാലെ ഈ സ്ത്രീയെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് അസഭ്യം പറഞ്ഞു. ഇതോടെയാണ് നാട്ടുകാരും, മുന്നാസ് ബേക്കറിയുടെ ഉടമയും ജീവനക്കാരും പ്രശ്‌നത്തില്‍ ഇടപെടാന്‍ കടന്നു ചെന്നത്.

പ്രശ്ന പരിഹാരത്തിന് ചെന്നവരുടെ അടുത്തും കാറിലിരുന്നവര്‍ അസഭ്യം പറയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു, ജീവനക്കാരില്‍ ഒരാള്‍ കാര്‍ യാത്രക്കാരുടെ ഫോട്ടോ എടുത്തു. തുടര്‍ന്ന് ഇതില്‍ പ്രകോപിതരായ കാര്‍ യാത്രക്കാര്‍ ബേക്കറി അടിച്ച്‌ തകര്‍ക്കുകയും, ബേക്കറി ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. ഈ സമയമാണ് ബേക്കറി ജീവനക്കാരില്‍ ഒരാള്‍ തിളച്ച പാല്‍ കാര്‍ യാത്രക്കാരില്‍ ഒരാളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

മര്യാദയില്ലാത്ത കാര്‍ യാത്രക്കാരുടെ പെരുമാറ്റം മൂലമാണ് പ്രശ്നങ്ങളുണ്ടായതെന്ന് പോലീസ്. കാര്‍ യാത്രക്കാര്‍ ആക്രമിച്ചെന്ന് കാട്ടി ബേക്കറി ജീവനക്കാരും പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...