അഞ്ചരക്കണ്ടി: ഭാര്യയോടൊപ്പം സ്കൂട്ടറില്‍ പോകവേ ബസ്സിടിച്ച് വയോധികന് ദാരുണാന്ത്യം. മാച്ചേരി അയ്യപ്പന്‍ മല വിവേക് നിവാസില്‍ വിനോദന്‍ (65) ആണ് ഭാര്യയുടെ കണ്‍മുന്നില്‍ മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ന് വണ്ടിക്കാരന്‍പീടിക ആലിന്‍കീഴിന് സമീപത്തായിരുന്നു അപകടം.
അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസ്, വിനോദനും ഭാര്യ പ്രമീളയും സഞ്ചരിച്ച സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ വിനോദന്റെ ദേഹത്ത് ബസിന്റെ പിന്‍വശത്തെ ടയര്‍ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ഭാര്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചക്കരക്കല്ല് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മക്കള്‍: സൗമ്യ, ശ്രുതി. മരുമക്കള്‍: മനോജ്, വിനീഷ് . സഹോദരങ്ങള്‍: ബീന . നീന, പരേതനായ വിവേക്.