കണ്ണൂരില്‍ തെരഞ്ഞെടുപ്പിന് 8,000 പൊലീസുകാര്‍

For full experience, Download our mobile application:
Get it on Google Play

ത​ല​ശ്ശേ​രി: തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ല്‍ പൊ​ലീ​സ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി.​എ​ച്ച്‌. യ​തീ​ഷ് ച​ന്ദ്ര. 8,000 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ക്ര​മ​സ​മാ​ധാ​ന​പാ​ല​ത്തി​നാ​യി ജി​ല്ല​യി​ല്‍ വി​ന്യ​സി​ക്കു​ന്ന​ത്. 900 ത്തി​ല​ധി​കം ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. എ​ല്ലാ ബൂ​ത്തു​ക​ളും ക്യാമറ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

ക്യാമറ അതാത് സ്‌​റ്റേ​ഷ​നി​ലെ ക​ണ്‍ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കും. പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ പൊ​ലീ​സി​നെ കൂ​ടാ​തെ ത​ണ്ട​ര്‍ ബോ​ള്‍ട്ട്, അ​ര്‍ധ​സൈ​നി​ക വി​ഭാ​ഗ​ത്തി‍െന്‍റ​യും സാ​ന്നി​ധ്യം ഉ​ണ്ടാ​കും. 54 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ആ​റ് സ്‌​ട്രൈ​ക്ക​ര്‍ ഫോ​ഴ്‌​സി​നെ​യാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നി​ര്‍ത്തു​ക. എ​ന്ത് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യാ​ലും 30 ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സ്‌​ട്രൈ​ക്ക​ര്‍ ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച്‌, ബൂ​ത്തി​ന് സ​മീ​പ​ത്ത് ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. അ​ത്ത​ര​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ടം ഉണ്ടാകുമ്പോള്‍ പൊ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​കും.

കൂ​ടാ​തെ മാ​ര്‍ക്ക​റ്റ്, ബ​സ് സ്​​റ്റാ​ന്‍ഡ്, ഓ​ട്ടോ​റി​ക്ഷ സ്​​റ്റാ​ന്‍ഡ് തു​ട​ങ്ങി​യ ആ​ളു​ക​ള്‍ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​ലീ​സ് പി​ക്ക​റ്റി​ങ്ങും ഏ​ര്‍പ്പെ​ടു​ത്തും. ആ​ളു​ക​ള്‍ കൂ​ടി​യു​ള്ള കൊ​ട്ടി​ക്ക​ലാ​ശം ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ലെ​ന്ന് വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ളു​ടെ നേ​താ​ക്ക​ള്‍  അ​റി​യി​ച്ചി​ട്ടു​ണ്ട്. ലം​ഘി​ച്ചാ​ലു​ള്ള ന​ട​പ​ടി പി​ന്നീ​ട് തീ​രു​മാ​നി​ക്കും. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​കോ​പി​പ്പി​ക്കാ​ന്‍ ഹെ​ല്‍പ് ലൈ​ന്‍ സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്ത് സ​ഹാ​യ​ത്തി​നും പൊ​ലീ​സ് സേ​വ​ന​സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു.

ത​ല​ശ്ശേ​രി സ​ബ് ഡി​വി​ഷ​ന് കീ​ഴി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ത​ല​ശ്ശേ​രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ബ്രീ​ഫി​ങ്​ ന​ട​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...