സ്കൂട്ടറും സ്വർണവും പണവും കവർന്നകേസിലെ കൂട്ടുപ്രതിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുന്നന്താനം പാമല വടശ്ശേരിൽ വീട്ടിൽ ശശിധര പെരുമാളിന്റെ മകൻ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കൽ പുത്തൻപുരയിൽ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടറും വീട്ടിനുള്ളിൽക്കടന്ന് സ്വർണവും പണവും കവർന്ന കേസിലെ കൂട്ടുപ്രതിയും പിടിയിലായി. കഴിഞ്ഞമാസം 13 ന് രാത്രി എട്ടിനും പിറ്റേന്ന് 06.45 നുമിടയിലുമാണ് മോഷണം നടത്തിയത്.

വീടിന്റെ അടുക്കളവാതിൽ തകർത്ത് ഉള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ച 28000 രൂപയും 112000 വിലവരുന്ന 20.50 ഗ്രാം സ്വർണഭരണങ്ങളും മോഷ്ടിച്ച കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം മണമ്പൂർ പെരുംകുളം മല വിളപൊയ്ക മിഷൻ കോളനിയിൽ എം വി പി ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ്‌ യാസീനെ (22)യാണ് വെള്ളിയാഴ്ച രാത്രി 11 ന് കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതി ആറ്റിങ്ങൽ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള വീട്ടിൽ രവീന്ദ്രന്റെ മകൻ കണ്ണപ്പൻ എന്നുവിളിക്കുന്ന രതീഷി(35)നെ നേരത്തെ പിടികൂടിയിരുന്നു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തും കൂട്ടുപ്രതിയുമായ യാസീനെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ രതീഷിനൊപ്പം കൂട്ടുപ്രതിയാണ് ഇയാൾ.

ശാസ്ത്രീയ അന്വേഷണസംഘത്തിന്റെയും വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ തെളിവുകൾ ശേഖരിച്ച് കീഴ്വായ്‌പ്പൂർ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. രണ്ടാം പ്രതിയുടെ വിരലടയാളം എടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇനിയും ഈ കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ചുവരികയാണ്. കൂടാതെ കവർന്ന സ്വർണം, പണം എന്നിവ കണ്ടെടുക്കേണ്ടതുമുണ്ട്.

കടയ്ക്കാവൂർ സ്റ്റേഷനിലെ മോഷണക്കേസിനുപുറമേ അവിടുത്തെ ഒരു കഞ്ചാവ് കേസിലും പ്രതിയാണ് യാസീൻ. കീഴ്വായ്പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ ആദർശ്, സുരേന്ദ്രൻ, എ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓ അൻസിം, സി പി ഓമാരായ രതീഷ്, വിഷ്ണു, വരുൺ, ഇർഷാദ് എന്നിവരാണുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജവിലാസം ഉപയോ​ഗിച്ച് സിവിൽ ഐഡി : കുവൈത്തിൽ പാസി ജീവനക്കാരനും ഇടനിലക്കാരനും അറസ്റ്റിൽ

0
കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി...

മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം...

നേരത്തെ മൂന്ന് ആനകള്‍ ; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

0
ഗുരുവായൂര്‍ : മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25...

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....