ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം ; ഏഴ് വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. കാവിന്‍പുറം നെല്ലിവിള സ്വദേശി സിബിന്‍ ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായമുള്ള സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആരോണ്‍. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റിംഗ് റോഡില്‍ നിര്‍ത്തിയിടുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ സ്‌കൂട്ടറിന് മുന്‍വശത്ത് ഇരുന്ന ആരോണിന് സാരമായ പരുക്ക് പറ്റുകയായിരുന്നു. ഉടന്‍ ലോറി ജീവനക്കാരും നാട്ടുകാരും ആരോണിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോണിന് ഒപ്പം ഉണ്ടായിരുന്ന അഞ്ചുമാസം പ്രായമുള്ള സഹോദരിയും മാതാപിതാക്കളും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോസ് കെ. മാണിയോട് പറഞ്ഞ് ജോലി ; ഒൻപത് ലക്ഷം വാങ്ങി മുങ്ങിയ കള്ളനെ...

0
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുമായുള്ള സ്വാധീനം...

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം ; ജീവനക്കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കെഎസ്ആർടിസി...

വീണാ വിജയന്റെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടും ; നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ

0
കൊച്ചി : സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ...

ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു ; ചോദ്യങ്ങൾ...

0
കണ്ണൂർ: ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിനാണ്...