മലപ്പുറം : കുറ്റിപ്പുറം മഞ്ചാടിയിൽ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു. പുത്തനത്താണി സ്വദേശി അബ്ദുൾ ഖാദർ ആണ് മരിച്ചത്. കുറ്റിപ്പുറം- തിരൂർ റോഡിൽ മഞ്ചാടിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. എതിർദിശയിൽ നിന്ന് കാര്‍ അമിത വേഗതയിൽ ആണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്‌കൂട്ടറിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്ത അബ്ദുൾ ഖാദറിന്‍റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവ കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്‍റെ പിൻസീറ്റിൽ ഇരുന്ന സ്ത്രീ തെറിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറാണ് ഇടിച്ചത്.
മലപ്പുറത്ത് കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു
RECENT NEWS
Advertisment