തിരുവനന്തപുരം : കഠിനംകുളം ശാന്തിപുരത്തുനിന്ന് ഹോണ്ട ഡിയോ സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ശാന്തിപുരം ഷിജു ഹൗസില്‍ ഷിജിന് (33), ശാര്‍ക്കര പുതുവല്‍ വീട്ടില്‍ പ്രശ്യ എന്ന കൊച്ചു മോന് (24) എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടാക്കള്‍ സഞ്ചരിച്ച ഓട്ടോയും കഠിനംകുളം പോലീസ് പിടികൂടി. പുതുക്കുറിച്ചി പുതുവല്‍ പുത്തന്‍ പുരയിടം വീട്ടില്‍ ബോയ്സന്റെ മകന് രാജുവിന്റെ സ്കൂട്ടറാണ് ഇക്കഴിഞ്ഞ 28ന് പുലര്‍ച്ച 3.30ന് പാതയോരത്തുനിന്ന് മോഷ്ടിച്ചത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐ.എസ്.എച്ച്.ഒ സജീഷ് എച്ച്.എല്‍, എസ്.ഐ രതീഷ് കുമാര്‍ ആര്, ജി.എസ്.ഐ ഷാജി എം.എ, ജി.എ.എസ്.ഐ ബിനു, രാജന്, നുജും തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.