ചൂട് കടുക്കുന്നു ; കിളിമാനൂരിൽ ഹരിത കർമ്മസേനാംഗത്തിന് സൂര്യാഘാതമേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് അതിശക്തമായി തുടരുന്നതിനിടെ കിളിമാനൂരിൽ ഹരിതകർമ്മസേനാംഗത്തിന് സൂര്യാഘാതമേറ്റു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ സേനാംഗമായ ലതികയ്ക്കാണ് (56) കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെ പൊള്ളലേറ്റത്. ഇവരുടെ കൈകൾക്കും കാലുകൾക്കും കഴുത്തിനും പൊള്ളലേറ്റതിനെത്തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. കിളിമാനൂരിന് പുറമെ ഇടുക്കി മുട്ടം സ്വദേശി നാരായണൻ, പെരുമറ്റം സ്വദേശിനി ആശ എന്നിവർക്കും സൂര്യാതപമേറ്റതായി റിപ്പോർട്ടുകളുണ്ട്. ചൂട് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. താപനില ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ടയിലെ കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ അൾട്രാ വയലറ്റ് ഇൻഡക്സ് എട്ട് രേഖപ്പെടുത്തിയത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൂടാതെ കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും യുവി ഇൻഡക്സ് ആറിനും ഏഴിനും ഇടയിലായതിനാൽ പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...