തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്  : യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോവിഡ് ബാധിച്ച്‌ മരിച്ചു. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയത് ഹരിപ്രസാദ് ആണ്.  കഴിഞ്ഞ 16ന് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഗിലന്‍ ബാരി സിന്‍ഡ്രോം കൂടി ബാധിച്ചതോടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിലേക്കു മാറ്റി. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അവിവാഹിതനാണ്.

സിദ്ദിഖ് ചേന്ദമംഗലൂര്‍ സംവിധാനം ചെയ്യുന്ന ഗെറ്റുഗദര്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ച്‌ ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ മടവൂര്‍ ആണ് സ്വദേശം. മടവൂര്‍ കോളേരി പരേതനായ പത്മനാഭന്‍ നായരുടെയും (റിട്ട.എഫ്സിഐ) പാറക്കല്‍ സുഭദ്രയുടെയും മകനാണ്. സഹോദരന്‍: ജയപ്രസാദ് (കേണല്‍, കരസേന).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...