തുടര്‍ഭരണം ഉറപ്പിച്ചു കഴിഞ്ഞു ; സമ്പൂര്‍ണ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് തോമസ്‌ ഐസക്‌ – കിഫ്ബിയില്‍ നിന്ന് അധികമൊന്നും പ്രതീക്ഷിക്കരുതെന്നും ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഭരണ തുടര്‍ച്ച മുന്നില്‍ക്കണ്ട് ഇടക്കാല ബജറ്റല്ല, സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. തുടര്‍ഭരണം ഉറപ്പിച്ചു കഴിഞ്ഞു. അതിനാല്‍ നാലുമാസ വോട്ടോണ്‍ അക്കൗണ്ട് പാസാക്കുമെങ്കിലും ബജറ്റ് ലക്ഷ്യം വെക്കുന്നത് ദീര്‍ഘകാല പദ്ധതികളാണെന്നും ധനമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഏറെ പ്രശംസ നേടിക്കൊടുത്ത ക്ഷേമ പദ്ധതികള്‍ക്ക് കാലോചിതമായ പുതിയ ഭാവം, തൊഴിലില്ലായ്മക്ക് കൃത്യമായ പരിഹാരം തയ്യാറാകുന്ന ബജറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചും ധനമന്ത്രി സൂചന നല്‍കി. കോവിഡ് പോലുള്ള പ്രതികൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തി കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും. തൊഴിലില്ലായ്മക്ക് ബജറ്റ് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. സാധാരണക്കാരനെ പരിഗണിക്കുന്ന ബജറ്റാണ് ഉണ്ടാവുക.

കിഫ്ബിയില്‍ നിന്ന് അധികമൊന്നും പ്രതീക്ഷിക്കരുത്. കിഫ്ബി അക്ഷയഖനിയല്ല, കിഫ്ബി വഴി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കില്ല. പ്രഖ്യാപിച്ചത് നടപ്പിലാക്കും. അറുപതിനായിരം കോടിയുടെ പദ്ധതികളാണ് നടപ്പാക്കാനുള്ളത്. സര്‍ക്കാര്‍ ഗ്രാന്‍ഡും പദ്ധതികളിലെ ലാഭവും മാത്രം സമാഹരിക്കും. കടമെടുക്കാതെ സംസ്ഥാനത്തിന് മുന്നോട്ടു പോകാനാകില്ല. സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പണം കടമെടുക്കേണ്ട സാഹചര്യമാണെന്നും ധനമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...