Monday, May 27, 2024 1:22 pm

തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇടതുഭരണം ; കോണ്‍ഗ്രസ്​ വിമതന്‍ എം.കെ വര്‍ഗീസ് മേയര്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്​ വിമതന്‍ എം.കെ വര്‍ഗീസിനെ മേയറാക്കാന്‍ ധാരണ. ആദ്യത്തെ രണ്ട്​ വര്‍ഷം മേയര്‍ സ്ഥാനം വര്‍ഗീസിന്​ നല്‍കും. മന്ത്രി എ.സി മൊയ്​തീനുമായുളള ചര്‍ച്ചക്കൊടുവിലാണ്​ തീരുമാനം.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. അഞ്ച്​ വര്‍ഷവും മേയര്‍ പദവി വേണമെന്നായിരുന്നു എം.കെ വര്‍ഗീസിന്റെ  ആവശ്യം. എന്നാല്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ രണ്ട് ​വര്‍ഷം മേയര്‍ പദം നല്‍കാമെന്ന്​ സി.പി.എം അറിയിച്ചു. എം.കെ വര്‍ഗീസ്​ ഇത്​ അംഗീകരിക്കുകയായിരുന്നു.

55 അംഗങ്ങളുള്ള തൃശൂര്‍ കോര്‍പ്പറേഷനില്‍ 24 ​സീറ്റുകളില്‍ എല്‍.ഡി.എഫ്​ ജയിച്ചപ്പോള്‍ 23 ഇടത്തായിരുന്നു യു.ഡി.എഫ്​ വിജയം. ആറ്​ സീറ്റുകള്‍ ബി.ജെ.പിയും നേടി. ഇതോടെയാണ്​ ഭരണത്തിനായി ഇരു കക്ഷികള്‍ക്കും കോണ്‍ഗ്രസ്​ വിമതന്റെ  പിന്തുണ ആവശ്യമായി വന്നത്​. തെരഞ്ഞെടുപ്പ്​ ഫലം വന്നപ്പോള്‍ തന്നെ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന്​ വര്‍ഗീസ്​ അറിയിച്ചിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോയിപ്രം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
പുല്ലാട് : കനത്ത മഴയെത്തുടർന്ന് കോയിപ്രം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി....

80 കുട്ടികൾക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നൽകി കേരളം ; ഇന്ത്യയിൽ...

0
തിരുവനന്തപുരം: 12 വയസിൽ താഴെയുള്ള സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിതരായ...

‘നഗരത്തിലെ എല്ലാ കുഴികളും മൂടും’ ; തലസ്ഥാനത്ത് റോഡിലെ കുഴികള്‍ അടച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ...

0
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ കുഴികള്‍ അടച്ചുകൊണ്ടുള്ള പ്രതിഷേധവുമായി...

മാലിന്യം കൊണ്ട് മൂടി അടൂർ ഗാന്ധിസ്മൃതി മൈതാനം ; മൂക്ക് പൊത്തി ആളുകള്‍

0
അടൂർ :  അടൂർ ഗാന്ധിസ്മൃതി മൈതാനം മാലിന്യം കൊണ്ട് നിറഞ്ഞു. മൈതാനത്തിനുള്ളിൽ...