നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി. അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്.

തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ 87 പത്രികകളാണ് സൂക്ഷ്മപരിശോധന നടത്തിയത്. ഇതില്‍ 39 സ്ഥാനാര്‍ഥികള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടി. റാന്നി, ആറന്മുള മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത്. ഒന്‍പത് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് മത്സരിക്കാന്‍ യോഗ്യത നേടിയത്. കോന്നി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് മത്സരാര്‍ഥികള്‍ ഉള്ളത്. ആറ് പേരാണ് മത്സരിക്കാന്‍ യോഗ്യത നേടിയത്.

തിരുവല്ലയില്‍ 18 പത്രികകള്‍ ലഭിച്ചതില്‍ എട്ട് പത്രികകള്‍ സ്വീകരിക്കുകയും 10 പത്രികകള്‍ തള്ളിപ്പോകുകയും ചെയ്തു. എട്ട് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യത നേടി. റാന്നി മണ്ഡലത്തില്‍ 20 പത്രികകള്‍ ലഭിച്ചതില്‍ 17 പത്രികകള്‍ സ്വീകരിക്കുകയും മൂന്ന് പത്രികകള്‍ തള്ളിപ്പോകുകയും ചെയ്തു. ഇവിടെ 11 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയതില്‍ ഒന്‍പത് പേരുടെ പത്രികകള്‍ സ്വീകരിക്കുകയും രണ്ടു പേരുടെ പത്രിക തള്ളിപ്പോകുകയും ചെയ്തു.

ആറന്മുള മണ്ഡലത്തില്‍ 15 പത്രികകളാണ് സൂക്ഷ്മപരിശോധനയ്ക്കായി ലഭിച്ചത്. ഒന്‍പത് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും രണ്ട് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിപ്പോകുകയും ചെയ്തു. കോന്നി മണ്ഡലത്തില്‍ 16 പത്രികകള്‍ ലഭിച്ചു. ആറ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും രണ്ട് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിപ്പോകുകയും ചെയ്തു.

അടൂര്‍ മണ്ഡലത്തില്‍ 18 പത്രികകള്‍ ലഭിച്ചതില്‍ ഏഴു സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യതനേടുകയും മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിപ്പോകുകയും ചെയ്തു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ഈ മാസം 22നാണ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...