തിരുവനന്തപുരം : പട്ടികജാതി ക്ഷേമ പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പദ്ധതികളില്‍ നിന്നാണ് ഒരു കോടി നാല് ലക്ഷം രൂപ തട്ടിയെടുത്തിരിക്കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. പട്ടിക ജാതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. നിര്‍ദ്ധനരായവര്‍ക്ക് നല്‍കുന്ന ധനസഹായമാണ് ഒരു ഉദ്യോസ്ഥനും താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോലീസിന്റെ പ്രാഥമിക കണ്ടെത്തലില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന എല്‍ഡി ക്ലര്‍ക്ക് യു.ആര്‍ രാഹുലിന്റെയും സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയിരിക്കുന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മ്മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവയ്ക്ക് നല്‍കിയിരുന്ന പണമാണ് ഡെപ്യൂട്ടേഷനിലെത്തിയ എ.ഡി ക്ലര്‍ക്ക് രാഹുലും എസ് സി പ്രൊമോട്ടര്‍മാരും ചേര്‍ന്ന് തട്ടിയത്. മുന്‍കാല അപേക്ഷകരുടെ നമ്പറുകളെല്ലാം രാഹുലിന്റെ സുഹൃത്തുക്കളുടേതാണ്. അതായത് അര്‍ഹരായവര്‍ക്ക് കിട്ടേണ്ട പണം അനര്‍ഹരിലേക്ക് എത്തിച്ച് അവരില്‍ നിന്ന് പ്രതികള്‍ പങ്കിട്ടെടുക്കുകയായിരുന്നു.