കാട്ടു മൃഗങ്ങളെ വേട്ടയാടി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നദഗ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : കാട്ടുപോത്ത്, മാന്‍, മ്ലാവ്, പന്നി, മുള്ളന്‍പന്നി എന്നിവയെ വേട്ടയാടി ഇറച്ചി വില്പന നടത്തിവന്ന ആറംഗ സംഘത്തിലെ മൂന്നുപേരെ വനം വകുപ്പ് അധികൃതര്‍ പിടികൂടി. കഴുതുരുട്ടി വെഞ്ചര്‍ എസ്റ്റേറ്റില്‍ ശേഖര്‍ (25). ഇസ്ഫീല്‍ഡ് എസ്റ്റേറ്റ് ഡിവിഷന്‍ 2 ല്‍ ഷെമീര്‍ (34), ഉറുകുന്ന് വാലുതുണ്ടില്‍ ജോബിന്‍ ജോയ് (32) എന്നിവരാണ് നൈറ്റ് പട്രോളിംഗിനിടെ വലയില്‍ കുടുങ്ങിയത്.

കാട്ടുപോത്ത്, മ്ലാവ്, മുള്ളന്‍പന്നി എന്നിവയുടെ തലയോട്ടിയും അവശിഷ്ടങ്ങളും നാടന്‍ തോക്ക്, തിരകള്‍, വെടിമരുന്ന് എന്നിവയും കണ്ടെത്തി. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും പിടികൂടി. ജീപ്പ് കണ്ടെത്താനുണ്ട്. പ്രതികളെ അച്ചന്‍കോവില്‍ വനമേഖലയില്‍ തെളിവെടുപ്പ് നടത്തിയപ്പോഴാണ് കൂടുതല്‍ തൊണ്ടിമുതലുകള്‍ ലഭിച്ചത്. കാട്ടുപോത്തിന്റെ 1,500 കിലോയില്‍ അധികം വരുന്ന അവശിഷ്ടം പിടിച്ചെടുത്തു. കിലോയ്ക്ക് അറുന്നൂറിലധികം രൂപയ്ക്കാണ് ഇറച്ചി വില്പന നടത്തിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...