പി.സി ജോര്‍ജ്ജിനെ ചങ്ങലക്കിടണം : എസ്.ഡി.പി.ഐ

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : പാര്‍ട്ടിക്കെതിരായ പി.സി ജോര്‍ജിന്റെ ഭ്രാന്തന്‍ ജല്‍പ്പനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതായി എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രസിഡന്റ് സി.എച്ച്‌ ഹസീബ്. വര്‍ഗീയ ഭ്രാന്ത് മൂലം ജനം കയ്യൊഴിഞ്ഞ വ്യക്തിയാണദ്ദേഹം. ജോര്‍ജ്ജിന്റെ ഇത്തരം ആരോപണങ്ങള്‍ പൂഞ്ഞാര്‍ ജനത രാത്രികാലങ്ങളിലെ തെരുവുനായ്ക്കളുടെ മോങ്ങലിന് സമാനമായേ കാണുന്നുള്ളൂ.

മുസ്‌ലിം വിരുദ്ധതയില്‍ സംഘപരിവാരത്തെ തോല്‍പിക്കാനാണ് പി.സി ജോര്‍ജ്ജിന്റെ ശ്രമം. താലിബാനിസം പോലുള്ള പദപ്രയോഗങ്ങള്‍ ഇതിന്റെ ഭാഗമായി ബോധപൂര്‍വം ഉപയോഗിക്കുന്നതാണ്. ജോര്‍ജിനെ ചങ്ങലക്കിടേണ്ട സമയം അതിക്രമിച്ചതായും സി.എച്ച്‌ ഹസീബ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയതിന്റെ പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ജോര്‍ജ്ജിന് നന്നായി അറിയാം.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിലുളള മാനസിക വിഭ്രാന്തിയില്‍ നിന്നും അദ്ദേഹം മുക്തമായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സകല പാര്‍ട്ടികളും ജോര്‍ജിനെ പടിക്കു പുറത്താക്കിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിപോലും കടലാസില്‍ ഒതുങ്ങിയിരിക്കുന്നു. സ്വന്തം വീട്ടില്‍ നിന്നുള്ള പിടിവള്ളി പോലും ജോര്‍ജ്ജിന് നഷ്ടപ്പെട്ടെന്ന് വേണം കരുതാന്‍. വര്‍ഗീയതയും മുസ്‌ലിം വിരുദ്ധതയും പറഞ്ഞു ശ്രദ്ധ പിടിച്ചു പറ്റാനാണ് ഇപ്പോഴത്തെ ശ്രമം. ബിഷപ്പിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനയെ പി സി ജോര്‍ജിനെപ്പോലുള്ള മുഴുത്ത വര്‍ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...