പത്തനംതിട്ട : കോന്നി മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. വോട്ടെടുപ്പിന്റെ തലേന്ന് മാത്രം പുറത്തുവരേണ്ട പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്നത് ഏറെ ഗൗരവതരമുള്ള വിഷയമാണ്. ഇതിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. കുറ്റക്കാരായവർക്കെതിരെ മുഖം നോക്കാതെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം. കോന്നി മണ്ഡലത്തിലെ പോളിംഗ് ഓഫീസർമാരും അവർക്ക് ഡ്യൂട്ടി ഉള്ള സ്ഥലങ്ങളും സംബന്ധിച്ച നിയമന ഉത്തരവ് കഴിഞ്ഞദിവസം വാട്സാപ്പിലൂടെയാണ് പ്രചരിച്ചത്. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർന്നത് വഴി ഇവരെ സ്വാധീനിക്കാൻ രാഷ്ട്രീയക്കാർക്കും അതാത് പ്രദേശത്തെ രാഷ്ട്രീയക്കാരെ സ്വാധീനിക്കാൻ ഉദ്യോഗസ്ഥർക്കും കഴിയും എന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പിന്റെ തലേന്ന് പോളിംഗ് സാമഗ്രികൾ വാങ്ങാൻ ചെല്ലുമ്പോൾ മാത്രമാണ് ഓരോ ഉദ്യോഗസ്ഥനും തങ്ങൾക്ക് ഡ്യൂട്ടി ഉള്ള സ്ഥലങ്ങളെ സംബന്ധിച്ച് അറിയേണ്ടത്. എന്നാൽ ഈ വിവരങ്ങൾ ദിവസങ്ങൾക്ക് മുമ്പേ ചോർന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സംഭവത്തിൽ കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലർക്ക് ഏതു കൃഷ്ണനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേവലം ഒരു ഉദ്യോഗസ്ഥനിൽ മാത്രം അന്വേഷണം അവസാനിപ്പിക്കാതെ ഇതിനുപിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1