Thursday, May 30, 2024 12:11 am

കോന്നി നിയോജക മണ്ഡലത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്തു. കോന്നി എലിയറക്കലിൽ ക്രമീകരിച്ചിട്ടുള്ള കേന്ദ്രത്തിൽ രാവിലെ എട്ട് മണിയോടെ ആണ് വിതരണം വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്ത് എത്തിച്ചെരേണ്ട ഗവി, ആവണിപ്പാറ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികൾ ആണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്. ആവണിപ്പാറ ഗിരി വർഗ കോളനിയിൽ 212 ആം നമ്പർ ബൂത്തിൽ ഈ തവണ 37 സ്ത്രീ വോട്ടർമാരും 30 പുരുഷ വോട്ടർമാരുമാണ് വോട്ട് രേഖപെടുത്തുന്നത്. രാവിലെ ഏഴ് മണിയോട് കൂടി തന്നെ പോലീസ്, ഫയർ ഫോഴ്സ്, ഫോറെസ്റ്റ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു. ഉദ്യോഗസ്ഥരെ കൃത്യ സ്ഥാനത്ത് എത്തിക്കുന്നതിനായി നിരവധി വാഹനങ്ങൾ ആണ് സജീകരിച്ചിരുന്നത്. 212 ബൂത്ത്‌ ഓഫീസർമാർക്ക് അത്രത്തോളം തന്നെ പോലീസ് ഉദ്യോഗസ്ഥരെയും ക്രമീകരിച്ചിരുന്നു. പോലീസിലെയും മറ്റ് വിവിധ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആണ് പ്രവർത്തനങ്ങൾ ഏകീകരിച്ചു നടപ്പാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി

0
കൊച്ചി: സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ...

കൺസഷൻ ലഭിക്കാൻ വിദ്യാർഥികൾ കാത്തുനിൽക്കേണ്ട ; ഓൺലൈൻ സംവിധാനമൊരുക്കി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ...

മഴ ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുക? കൊച്ചി വെള്ളക്കെട്ടിൽ ഹൈക്കോടതി വിമർശനം, ജനങ്ങളും കുറ്റക്കാർ

0
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിൽ അധികൃതർക്കും പൊതുജനങ്ങൾക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി. മഴ വന്ന്...

വിദേശ ബാങ്കിലേക്ക് പണമൊഴുക്ക്, ഒന്നാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം പറഞ്ഞത് ശരിവെയ്ക്കുന്നു : ചെന്നിത്തല

0
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി പേരില്‍ വന്‍തോതില്‍ പണമൊഴുക്കും...