എസ്ഡിപിഐ സ്ഥാപക ദിനത്തിൽ ആന്റോ ആൻ്റണി എംപിക്ക് മധുരം നൽകി എസ്ഡിപിഐ നേതാക്കൾ ; വീഡിയോ ചര്‍ച്ചയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്ഡിപിഐ സ്ഥാപക ദിനത്തിലായിരുന്നു പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ ഓഫീസിൽ എത്തി എസ്ഡിപിഐ നേതാക്കൾ മധുരം നൽകിയത്. പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരും എംപിക്ക് ലഡു നല്‍കിയത്. പിന്നീട് എസ്ഡിപിഐ തന്നെ പുറത്തിറക്കിയ റീൽ ആണ് സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ ചർച്ചക്ക് വഴി വെച്ചത്. അതേസമയം വിവാദത്തില്‍ പ്രതികരണവുമായി ആന്റോ ആന്റണി എംപി രംഗത്തെത്തി.

സമൂഹത്തിലുള്ള ഏത് സംഘടനയും വ്യക്തികളും ഓഫീസിൽ വരാറുണ്ടെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും ആൻ്റോ ആൻ്റണി എംപി പ്രതികരിച്ചു. അവർ ഓഫീസിലെത്തി മധുരം തന്നത് സ്വീകരിച്ചു. അതിലെന്താണ് കുഴപ്പമെന്ന് ചോദിച്ച ആൻ്റോ ആൻ്റണി എല്ലാ സംഘടനകളും വ്യക്തികളും രാഷ്ട്രീയ പാർട്ടികളും ഓഫീസിൽ വരാറുണ്ടെന്നും പറഞ്ഞു. എൻ്റെ മണ്ഡലത്തിൽ പെട്ട ആളുകളാണ് വന്നത്. അതിലെന്താണ് കുഴപ്പം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ എല്ലാവരുടേയും എംപിയാണെന്നും ആൻ്റോ ആൻ്റണി പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഫോഴ്‌സ് കേസിന് അന്ത്യം ; അവസാന ഹർജിയും സുപ്രീംകോടതി തള്ളി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്‌സ്...

ഡീപ്‌ഫേക്ക് ഉള്ളടക്കം മൂന്ന് മണിക്കൂറിൽ നീക്കണം ; നിയമഭേദഗതിക്ക് കേന്ദ്രം

0
ഡൽഹി : ഡീപ്പ് ഫേക്കുകളും വ്യാജ നിർമിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി...

ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത സംഭവം ; നാട്ടുകാർക്കെതിരെ കേസെടുത്ത് കുമ്പള പോലീസ്

0
കാസർകോട്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനെതിരെ പ്രതിഷേധിച്ച...

നെടുമങ്ങാട് കോടതിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട...