പത്തനംതിട്ട : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നാടിനെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയതായി എസ്‌ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി അംഗം ജോർജ് മുണ്ടക്കയം പറഞ്ഞു. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകളുടെ താല്പര്യത്തിന് അനുസരിച്ചാണ് സർക്കാരുകൾ പദ്ധതികൾ തയ്യാറാക്കുന്നത്. ജനങ്ങളോടോ നാടിന്റെ വികസനത്തോടോ അവർക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം ഡി ബാബു, മുഹമ്മദ് പി സലീം, ജില്ലാ സെക്രട്ടറി ഷഫ്‌ന റാഷിദ് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, ജില്ലാ സെക്രട്ടറിമാരായ സുധീർ കോന്നി, ഷെയ്ഖ് നജീർ, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിയാദ് നിരണം, പത്തനംതിട്ട മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ, കൗൺസിലർ ഷൈലജ എസ് തുടങ്ങിയവർ സംബന്ധിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിനു സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ജില്ലാ, മണ്ഡലം നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.