കായലോട് എസ് ഡി പി ഐ സദാചാര ഗുണ്ടാ ആക്രമണം ; റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കായലോട് എസ് ഡി പി ഐ സദാചാര ഗുണ്ടാ ആക്രമണത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചു. അതേസമയം ഒളിവിൽ കഴിയുന്ന എസ്ഡിപിഐ പ്രവർത്തകരായ രണ്ട് പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പാർട്ട് തേടിയത്. രണ്ട് ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണം. അതേസമയം എസ്ഡിപിഐ പ്രവർത്തകരായ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണ്.

പാടിയിൽ സുനീർ പൊന്ന്യത്ത് സക്കറിയ എന്നിവരാണ് ഒളുവിൽ പോയത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. സദാചാര ആക്രമണത്തിന് ഇരയായ യുവാവിൻ്റെ പരാതിയിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. യുവതിക്കൊപ്പം സദാചാര ആക്രമണത്തിനിരയായ റഹീസ് ശനിയാഴ്ച മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് പറമ്പായി സ്വദേശി റസീനയും സുഹൃത്ത് റഹീസും കാറിൽ സംസാരിച്ചു കൊണ്ടിരിക്കവേ ഇവർക്ക് നേരെ എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. തൊട്ടടുത്ത ദിവസം രാത്രി റസീന ജീവനൊടുക്കി. ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....

കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. 48 കാരി...