തലശ്ശേരിയില്‍ എസ്.ഡി.പി.ഐ കേന്ദ്രത്തില്‍ നിന്ന് പൈപ്പ് ബോംബ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തലശേരി : കടവത്തൂര്‍ മുണ്ടത്തോട് കൊല്ലംമുക്കിലെ എസ്ഡിപിഐ കേന്ദ്രത്തില്‍ നിന്ന് പൈപ്പ് ബോംബ് പിടികൂടി. കണ്ണൂരില്‍നിന്നുള്ള ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ തോട്ടുമ്മല്‍ മൂസമാഷുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് അത്യുഗ്ര സ്ഫോടകശേഷിയുള്ള ബോംബ് കണ്ടെത്തിയത്. സ്ഥലത്തിന് അതിരുകെട്ടാന്‍ ജെസിബി ഉപയോഗിച്ച്‌ കുഴിയെടുക്കുന്നതിനിടെ സംശയകരമായ നിലയില്‍ പൈപ്പ് കണ്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന.

ശനിയാഴ്ച പകല്‍ 12മണിയോടെ എസ്‌ഐ ടി വി ശശിധരന്റെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് പുറത്തെടുത്ത്. ഫ്യൂസ് വയര്‍ സംവിധാനത്തോട് കൂടിയുള്ളതാണ് ബോംബ്. എസ്ഡിപിഐക്കാരുടെ കേന്ദ്രമാണ് ബോംബ് കണ്ടെത്തിയ സ്ഥലം. കൊളവല്ലൂര്‍ എസ്‌ഐ പ്രഷീദ്, വിജേഷ്, റിജു, ഷിനു, ബോംബ്സ്ക്വാഡിലെ ശിവദാസന്‍, പ്രസീന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...