പത്തനംതിട്ട : ആഭ്യന്തരവകുപ്പിലെ ആർഎസ്എസ് വൽക്കരണത്തിനെതിരെ എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രതാ കാംപയിന്റെ ഭാഗമായി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം സെക്രട്ടറി അൻസാരി കൊന്നമൂട് അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റമീസ് റഹിം നയിക്കുന്ന വാഹനജാഥ ഒക്ടോബർ 22, 23 തീയതികളിൽ മണ്ഡലത്തിൽ ഉടനീളം പ്രചാരണം നടത്തും. 22ന് വൈകിട്ട് 3.30ന് കുമ്പഴ ജംഗ്ഷനിൽ ജില്ലാ ജനറൽ സെക്രട്ടറി ഷെയ്ഖ് നജീർ വാഹനജാഥ ഉദ്ഘാടനം ചെയ്യും. വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള പൊതുയോഗങ്ങളിൽ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കും. 23 ബുധനാഴ്ച വൈകിട്ട് എഴു മണിക്ക് പത്തനംതിട്ട സെൻട്രൽ ജംങ്ഷനിൽ പൊതുസമ്മേളനത്തോടെ വാഹനജാഥ സമാപിക്കും.
പിണറായി- പോലീസ്- ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ 2024 സെപ്തംബർ 25 മുതൽ ഒക്ടോബർ 25 വരെ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായാണ് ആറന്മുള നിയോജക മണ്ഡലത്തിലും പരിപാടികൾ നടത്തുക. കാംപയിന്റെ ഭാഗമായി വാഹനജാഥകൾ, പൊതുയോഗങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ഭവന സന്ദർശനം, ലഘുലേഖ വിതരണം തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി അൻസാരി കൊന്നമൂട്, കമ്മിറ്റി അംഗം ഷാജി കെ എച്ച്, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് നിയാസ് കൊന്നമൂട്, പങ്കെടുത്തു.