എസ്ഡിപിഐ ജനമുന്നേറ്റ യാത്ര ഫെബ്രുവരി 28ന് പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയവുമായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര ഫെബ്രുവരി 28ന് പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തും. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം ഇന്ന് ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും പരമാധികാരവും മതേതരത്വവും സോഷ്യലിസവും തുല്യനീതിയും നാള്‍ക്കുനാള്‍ വെല്ലുവിളി നേരിടുന്നു. ഭരണഘടന മൂല്യങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ തന്നെ അട്ടിമറിക്കുന്നു. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് ജനമുന്നേറ്റ യാത്ര മുന്നോട്ടുപോവുന്നത്. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 14 ന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര മാര്‍ച്ച് 1ന് തിരുവനന്തപുരത്ത് സമാപിക്കും.

ഫെബ്രുവരി 28ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട ജില്ലയുടെ അതിർത്തിയായ പഴകുളത്ത് ജാഥയ്ക്ക് സ്വീകരണം നൽകും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന റോഡ് ഷോ വൈകിട്ട് ആറിന് പത്തനംതിട്ട അബാൻ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് ബഹുജന റാലിയും പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം ഉമറുൽ ഫാറൂഖ് ചെന്നൈ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റനും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റുമായ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി, വൈസ് ക്യാപ്റ്റൻമാരായ തുളസീധരൻ പള്ളിക്കൽ, റോയ് അറക്കൽ തുടങ്ങിയ സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ്‌ അനീഷ്, ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, ജില്ലാ വൈസ് പ്രസിഡന്റ് വിനു ജോർജ്,ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ്‌ പി സലീം എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...