തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി കാരായി രാജനുമായി തങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി കാരായി രാജനുമായി തങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. കാരായി രാജനുമായി പ്രത്യേകിച്ച് ബന്ധവുമില്ല. ഫസൽ കൊല്ലപ്പെടുന്നത് 2006ൽ ആണ്. എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നത് 2009ൽ ആണ്. ഫസലും എസ്ഡിപിഐയുമായി ഒരു ബന്ധവുമില്ല. പാർട്ടി രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന കാര്യത്തെക്കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നും ലത്തീഫ് വ്യക്തമാക്കി. സലീം വധത്തിന് പിന്നിൽ സിപിഎം ആണെന്ന പിതാവിന്റെ ആരോപണം വൈകാരികമാണ്. ഒരു പിതാവിന്റെ പ്രതികരണം എന്ന നിലയിൽ കണ്ടാൽ മതി.

പ്രതികളായ എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടത് അംഗീകരിക്കുന്നു. കോടതി വിധി തങ്ങൾ മാനിക്കുന്നുവെന്നും ലത്തീഫ് പറഞ്ഞു. മുന്നണി ധാരണയുമായി ബന്ധപ്പെട്ട് വേണുഗോപാൽ അടക്കമുള്ള ആരുമായും സംസാരിച്ചിട്ടില്ല. 36 സീറ്റിൽ മത്സരിക്കുന്നുണ്ട്. പരമാവധി വോട്ട് പിടിച്ച് ശക്തമായ സാന്നിധ്യം അറിയിക്കുക എന്നതാണ് ലക്ഷ്യം. എസ്ഡിപിഐയെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത് എന്ന എ.കെ ബാലന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ലത്തീഫ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...