കേരളത്തില്‍ പലയിടത്തും ഐക്യം നഷ്ടമായി ; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഐഎമ്മിന് പലയിടത്തും ഐക്യം നഷ്ടമായെന്ന് കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം. ചില നേതാക്കളുടെ പെരുമാറ്റം പാര്‍ട്ടിയെ ഒന്നാകെ ബാധിച്ചു എന്നാണ് വിമര്‍ശനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ പരോക്ഷ വിമര്‍ശനവുമുണ്ടായി. തിരുത്തല്‍ അനിവാര്യമാണ് എന്നാണ് നേതാക്കള്‍ പറഞ്ഞത്. കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് അവലോകനത്തിന് വേണ്ടിയാണ് കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നത്. ഇന്നലെ കേരളത്തില്‍ നിന്നുളള എട്ട് നേതാക്കള്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്മേല്‍ സംസാരിച്ചു.

സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. ചില നേതാക്കളുടെ പെരുമാറ്റം പാര്‍ട്ടിയെ ഒന്നാകെ ബാധിച്ചിട്ടുണ്ടെന്നും തിരുത്തല്‍ അനിവാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിക്ക് സംസ്ഥാനത്ത് പലയിടങ്ങളിലും ഐക്യം നഷ്ടമായി എന്നും ഐക്യത്തോടെ കൊണ്ടുപോകുന്നതില്‍ നേതാക്കള്‍ക്കും ജാഗ്രതക്കുറവ് ഉണ്ടായി എന്നും വിമര്‍ശനമുയര്‍ന്നു. വസ്തുതകള്‍ മയപ്പെടുത്തി പറഞ്ഞതുകൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടാകില്ല എന്നാണ് നേതാക്കള്‍ പറയുന്നത്. നേതാക്കളില്‍ പാര്‍ലമെന്ററി വ്യാമോഹം കടന്നുകൂടി എന്നും ഇത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഫലിച്ചു എന്നും വിമര്‍ശനമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...