യാത്ര തുടങ്ങി മൂന്ന് മിനിറ്റിനകം കൊടുങ്കാറ്റ്, തലകീഴായി മറിഞ്ഞ് ബോട്ട് ; സഞ്ചാരികളിൽ ഏറെയും മൊബൈൽ ഫോൺ ഡീലർമാർ

For full experience, Download our mobile application:
Get it on Google Play

ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് 15 ഇന്ത്യക്കാർ മരണപ്പെട്ട ദാരുണാപകടത്തിൽ പ്രതികരണവുമായി രക്ഷപ്പെട്ട ഇന്ത്യക്കാരൻ. യാത്ര തുടങ്ങി മൂന്നു മിനിറ്റിനകം അപകടം ഉണ്ടായെന്നും ശക്തമായ കൊടുങ്കാറ്റാണ് അപകടത്തിലേക്ക് നയിച്ചതെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ട നിർമൽ കുമാർ പറഞ്ഞു. ബോട്ടിന് മുന്നിൽ ഉണ്ടായിരുന്ന യാത്രക്കാർ ജനാല വഴി രക്ഷപ്പെട്ടെങ്കിലും പിന്നിൽ ഉണ്ടായിരുന്നവർക്ക് അതിന് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമമായ എൻഡിടിവിയോടാണ് നിർമൽ കുമാറിൻ്റെ പ്രതികരണം. അടച്ചുറപ്പുള്ള സ്പീഡ് ബോട്ടിലാണ് യാത്ര ചെയ്തതെന്നും ഏകദേശം 36 പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നും നിർമൽ കുമാർ പറയുന്നു. യാത്ര തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ അത് തലകീഴായി മറിഞ്ഞു. ശക്തമായ കൊടുങ്കാറ്റ് ബോട്ടിൽ അടിക്കുകയും അത് മറിയുകയുമായിരുന്നു. താനടക്കം 20 ഓളം പേർ മുൻവശത്തെ ജനലിലൂടെ ചാടി ബോട്ടിൽനിന്ന് പുറത്തുകടന്നു. പുറകിലുണ്ടായിരുന്ന 15 പേർ ബോട്ടിൽ കുടുങ്ങിപ്പോവുകയും അവർ മരണപ്പെടുകയും ചെയ്തുവെന്നും നിർമൽ കുമാർ വിശദമാക്കി.

മരണപ്പെട്ടവരിൽ തൻ്റെ അടുത്ത സുഹൃത്തായ പഴനി സ്വദേശി മുരുഗ പ്രഭുവും ഉൾപ്പെടുന്നതായി നിർമൽ കുമാർ പറഞ്ഞു. താൻ പുറത്തേക്ക് ചാടിയ അതേ ജനാലയിലൂടെ അവനെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവന് അതിന് സാധിച്ചില്ലെന്നും അവിടെ കുടുങ്ങിപ്പോയെന്നും നിർമൽ കുമാർ പറഞ്ഞു. വിനോദയാത്ര സംഘടിപ്പിച്ചത് ലാവ മൊബൈൽസ് ആണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30 ഓടെ ഫൂ ക്വോക്ക് ദ്വീപിലെ ഹോൺ മേയ് റുട്ട് എൻഗോയ് ദ്വീപിൽനിന്ന് ആൻ തോയ് പോർട്ടിലേക്ക് ബോട്ട് യാത്ര പുറപ്പെട്ട സംഘമാണ് അപകടത്തിൽപെട്ടത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളടക്കം 36 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. മരണപ്പെട്ട 15 ഇന്ത്യക്കാരിൽ രണ്ടുപേർ കേരളത്തിൽ നിന്നും മൂന്നുപേർ ആന്ധ്രാ പ്രദേശിൽ നിന്നും 10 പേർ തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ 17 പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...