അസംബ്ലി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. എൽഡിഎഫുമായി യാതൊരുവിധ രാഷ്ട്രീയ ധാരണയും നിലവിലില്ലെന്നും എൽഡിഎഫിന് തങ്ങളുടെ വോട്ട് വേണ്ടെങ്കിൽ അത് നൽകാൻ പാർട്ടിക്ക് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് പിന്തുണ നൽകിയിട്ടില്ലാത്തതിനാൽ അവർ വോട്ട് വേണ്ടെന്ന് പറയുന്നത് പാർട്ടിയെ ഒട്ടും ബാധിക്കുന്ന വിഷയമല്ലെന്നും സി.പി.എ ലത്തീഫ് വ്യക്തമാക്കി.

സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും മറുപടി പറയുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയുടെ പ്രവർത്തന ശൈലി എന്താണെന്ന് സിപിഎം നേതാവ് എം.എ ബേബി പഠിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ ആർക്ക് പിന്തുണ നൽകണം എന്ന കാര്യത്തിൽ പാർട്ടി കൃത്യമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ലത്തീഫ് പറഞ്ഞു. നിലവിൽ ആരുമായും ധാരണയില്ലാത്തതിനാൽ പാർട്ടിക്കോ പ്രവർത്തകർക്കോ യാതൊരുവിധ രാഷ്ട്രീയ സമ്മർദ്ദവുമില്ല. വോട്ട് വേണ്ടെന്നത് എൽഡിഎഫിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...