എസ്ഡിപിഐ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മികവുറ്റ നേതൃത്വങ്ങളെ വാർത്തെടുക്കുക വഴി പൊതുസമൂഹത്തിന് ഉയർച്ചയും കാര്യപ്രാപ്തിയും കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന ലക്ഷ്യബോധത്തോടെ എസ്ഡിപിഐ അടൂർ വൈഎംസിഎ ഹാളിൽ നടത്തിയ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. ജില്ലാ പ്രസിഡണ്ട് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. നവയുഗത്തിൽ നൂതന സംവിധാനങ്ങളുടെ എല്ലാ നല്ല വശങ്ങളും മനസ്സിലാക്കി ജനനന്മയ്ക്കായി അവ ഉപയോഗപ്പെടുത്തണം അദ്ദേഹം പറഞ്ഞു.

ആധുനിക കാലഘട്ടത്തിൽ ആധുനികരീതിയിലുള്ള സാങ്കേതിക സംവിധാനങ്ങൾ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും മനസ്സിലാക്കുകയും കാലത്തിനൊത്ത് പുതിയ പുതിയ തയ്യാറെടുപ്പുകൾ ജന നന്മയ്ക്കായി നടത്തുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതിയംഗങ്ങളായ അൻസാരി ഏനാത്ത്, പി എം അഹമ്മദ്, പ്രത്യാശ സ്വയം സഹായ സംഘം സംസ്ഥാന കോഡിനേറ്റർ നിസാമുദീൻ തച്ചോണം എന്നിവർ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി താജുദ്ദീൻ നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...