സ്വാതന്ത്ര്യ ദിനാഘോഷം ; മുഴുവൻ ബ്രാഞ്ചുകമ്മിറ്റികളിലും ദേശീയപതാക ഉയർത്തി ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ മുഴുവൻ എസ് ഡി പി ഐ ബ്രാഞ്ചുകളിലും 15 ന് രാവിലെ ദേശീയപതാക ഉയർത്തി ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുക്കും. ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ അതത് കേന്ദ്രങ്ങളിലും പാർട്ടി ഓഫീസുകളിലുമാണ് ദേശീയ പതാക ഉയർത്തുന്നതും തുടർന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുക്കുന്നതും. വൈകീട്ട് 4 30ന് സ്വാതന്ത്ര്യം അടിയറ വെക്കില്ല എന്ന സന്ദേശവുമായി പന്തളത്ത് ആസാദി സംഗമവും സംഘടിപ്പിക്കും.

ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ദീൻ സ്വാതന്ത്ര്യദിന സന്ദേശം നൽകും. സംസ്ഥാന കമ്മിറ്റി അംഗം അഷ്റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം, വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, സെക്രട്ടറിമാരായ സഫിയ പന്തളം, റിയാഷ് കുമ്മണ്ണൂർ, ട്രഷറർ ഷാജി ആനകുത്തി, അടൂർ മണ്ഡലം പ്രസിഡന്റ് ഷമീർ ഖാൻ, പന്തളം മുനിസിപ്പൽ പ്രസിഡന്റ് സുധീർ പുന്തിലേത്ത് തുടങ്ങിയവർ പങ്കെടുക്കും.

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനമാചരിക്കുന്ന ഈ സന്ദർഭത്തിൽ യഥാർത്ഥ മതേതര ജനാധിപത്യ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് ജില്ലയിൽ ആസാദി സംഗമം നടത്തുന്നത്. സ്വാതന്ത്ര്യ ദിനാചരണ പരിപാടി വിജയിപ്പിക്കാൻ ബഹുജനങ്ങളോടും പ്രവർത്തകരോടും എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

0
കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...